Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Popular Hotels

സര്‍ക്കാര്‍ സബ്സിഡി നിർത്തി;ജനകീയ ഹോട്ടലുകള്‍ക്ക് താഴുവീഴുന്നു

കോ​​​​ട്ട​​​​യം: സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര്‍ക്ക് മി​​​​ത​​​​മാ​​​​യ നി​​​​ര​​​​ക്കി​​​​ല്‍ ഭ​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ സ​​​​ര്‍ക്കാ​​​​ര്‍ ആ​​​​രം​​​​ഭി​​​​ച്ച ജ​​​​ന​​​​കീ​​​​യ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളേ​​​​റെ​​​​യും നി​​​​ല​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 1116 ജ​​​​ന​​​​കീ​​​​യ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ല്‍ നൂ​​​​റി​​​​ല്‍ താ​​​​ഴെ​​​​യേ നി​​​​ല​​​​വി​​​​ല്‍ ഊണു വി​​​​ള​​​​മ്പു​​​​ന്നു​​​​ള്ളു. സ​​​​ര്‍ക്കാ​​​​ര്‍ സ​​​​ബ്സി​​​​ഡി ഇ​​​​ല്ലാ​​​​താ​​​​ക്കി​​​​യ​​​​തും 2023ല്‍ ​​​​ഊ​​​​ണി​​​​ന് 35 രൂ​​​​പ ആ​​​​യി ഉ​​​​യ​​​​ര്‍ത്തി​​​​യ​​​​തു​​​​മാ​​​​ണ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ താ​​​​ളം തെ​​​​റ്റി​​​​ച്ച​​​​ത്. ഹോ​​​​ട്ട​​​​ല്‍ ന​​​​ട​​​​ത്തു​​​​ന്ന കു​​​​ടും​​​​ബ​​​​ശ്രീ യൂ​​​​ണി​​​​റ്റു​​​​ക​​​​ള്‍ക്ക് കോ​​​​ടി​​​​ക​​​​ളു​​​​ടെ കു​​​​ടി​​​​ശി​​​​ക​​​​യാ​​​​ണ് സ​​​​ര്‍ക്കാ​​​​ര്‍ ന​​​​ല്‍കാ​​​​നു​​​​ള്ള​​​​ത്.

വാ​​​​ട​​​​ക​​​​യും വൈ​​​​ദ്യു​​​​തി ബി​​​​ല്ലും ഉ​​​​റ​​​​പ്പു പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ന​​​​ല്‍കി​​​​യി​​​​ല്ല. ഒ​​​​ന്നാം പി​​​​ണ​​​​റാ​​​​യി സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ 2019-20 വാ​​​​ര്‍ഷി​​​​ക ബ​​​​ജ​​​​റ്റി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച വി​​​​ശ​​​​പ്പ് ര​​​​ഹി​​​​ത കേ​​​​ര​​​​ളം പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി കോ​​​​വി​​​​ഡ് കാ​​​​ല​​​​ത്താ​​​​ണ് 20 രൂ​​​​പ നി​​​​ര​​​​ക്കി​​​​ല്‍ ഊ​​​​ണും 25 രൂ​​​​പ​​​​യ്ക്ക് പൊ​​​​തി​​​​ച്ചോ​​​​റു​​​​മാ​​​​യി ജ​​​​ന​​​​കീ​​​​യ ഹോ​​​​ട്ട​​​​ലു​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

ഇ​​​​തി​​​​നാ​​​​യി കൂ​​​​ടും​​​​ബ​​​​ശ്രീ​​​​യു​​​​ടെ കീ​​​​ഴി​​​​ല്‍ 1116 ജ​​​​ന​​​​കീ​​​​യ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളും സി​​​​വി​​​​ല്‍ സ​​​​പ്ലൈ​​​​സ് വ​​​​കു​​​​പ്പി​​​​ന് കീ​​​​ഴി​​​​ല്‍ 50 സു​​​​ഭി​​​​ക്ഷ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളാ​​​​ണ് ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. അ​​​​രി, പ​​​​ച്ച​​​​ക്ക​​​​റി, പാ​​​​ച​​​​ക​​​​വാ​​​​ത​​​​കം തു​​​​ട​​​​ങ്ങി സ​​​​ക​​​​ല സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും വി​​​​ല വ​​​​ര്‍ധി​​​​ച്ച​​​​തോ​​​​ടെ ഹോ​​​​ട്ട​​​​ലു​​​​ക​​​​ള്‍ മു​​​​ന്നോ​​​​ട്ട് കൊ​​​​ണ്ട് പോ​​​​കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണ് ന​​​​ട​​​​ത്തി​​​​പ്പു​​​​കാ​​​​ര്‍ പി​​​​ന്‍വാ​​​​ങ്ങു​​​​ന്ന​​​​ത്.

ഒ​​​​രു ഊ​​​​ണി​​​​ന് പ​​​​ത്ത് രൂ​​​​പ വീ​​​​തം സ​​​​ര്‍ക്കാ​​​​ര്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ച സ​​​​ബ്സി​​​​ഡി​​​​യും കു​​​​ടി​​​​ശി​​​​ക​​​​യാ​​​​യി. സ​​​​ബ്‌​​​​സി​​​​ഡി നി​​​​ര​​​​ക്കി​​​​ല്‍ അ​​​​രി ന​​​​ല്‍കി​​​​യി​​​​രു​​​​ന്ന​​​​തും ര​​​​ണ്ടു വ​​​​ര്‍ഷം മു​​​​ന്‍പ് നി​​​​ല​​​​ച്ചു.

കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി എ​​​​ല്ലാ​​​​വ​​​​ര്‍ക്കും ഭ​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി ക​​​​മ്യൂ​​​​ണി​​​​റ്റി കി​​​​ച്ച​​​​ന്‍ എ​​​​ന്ന നി​​​​ല​​​​യ്ക്കാ​​​​ണ് പ്ര​​​​വ​​​​ര്‍ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. തു​​​​ട​​​​ര്‍ന്ന് സം​​​​സ്ഥാ​​​​ന​​​​മൊ​​​​ട്ടാ​​​​കെ പ​​​​ദ്ധ​​​​തി ജ​​​​ന​​​​കീ​​​​യ​​​​മാ​​​​യ​​​​തോ​​​​ടെ ക​​​​മ്യൂ​​​​ണി​​​​റ്റി കി​​​​ച്ച​​​​ന്‍ എ​​​​ന്ന​​​​ത് കു​​​​ടും​​​​ബ​​​​ശ്രീ ജ​​​​ന​​​​കീ​​​​യ ഹോ​​​​ട്ട​​​​ലു​​​​ക​​​​ള്‍ എ​​​​ന്ന് മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Latest News

Up